കൊല്ലം: അന്ധതയ്ക്കു പുറമേ, അപൂര്‍വ വൃക്കരോഗത്തിന്റെ തീരാവേദനകളില്‍ തളര്‍ന്ന ഹലീമ (9)യെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായ ഹസ്തവുമായി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ മെഡിസിറ്റി കിഡ്നി ഫൗണ്ടേഷന്. കൊല്ലം കൂട്ടിക്കട ശാസ്താംവെളി മാഹിന്‍ മന്‍സിലില്‍ നാസറിന്റെയും നബീസത്തിന്റെയും മകളാണ് ഹലീമ. വൃക്കരോഗം ബാധിച്ച് ഇരുവൃക്കകളും തകരാറിലാണ്. ഏഴു ലക്ഷത്തോളം രൂപ ചെലവു വരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമായി നടത്താമെന്നും, ശസ്ത്രക്രിയാനന്തരം ഒരു വര്‍ഷത്തേക്ക് തുടര്‍ചികിത്സയ്ക്കും മരുന്നുകള്‍ക്കും മറ്റുമായി വേണ്ടിവരുന്ന മുഴുവന്‍ ചെലവും മെഡിസിറ്റി കിഡ്നി ഫൗണ്ടേഷന് വഹിക്കാമെന്നും മെഡിസിറ്റി ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ എ.എ. സലാമും സെക്രട്ടറി അബ്ദുള്‍ സലാമും ഹലീമയുടെ രക്ഷകര്‍ത്താക്കളെ അറിയിച്ചു. വഴുതയ്ക്കാട് ബ്ലൈന്‍ഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പാട്ടിലും കഥാപ്രസംഗത്തിലും മോണോ ആക്ടിലുമൊക്കെ മിടുക്കിയായ ഹലീമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: