പുരാണ പാരായണക്കാരുടെഅവകാശങ്ങള്‍ നിഷേധിക്കരുത്: ഗൗരി ലക്ഷ്മി ഭായി

Monday 12 February 2018 2:52 pm IST

കൊല്ലം: സനാധന ധര്‍മ്മത്തിന്റെ പ്രചാരകരായ പുരാണപാരായണ കലാകാരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി. കേരള പുരാണ പാരായണ സംഘടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പുരാണ പാരായണം പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും ഊര്‍ജം പകരും. വിവിധ മേഖലയില്‍ പ്രാവീണ്യം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. സംഘടന ചെയര്‍മാന്‍ അമ്പാടി സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. ക്ഷേമനിധി ബോര്‍ഡ് പുരാണ പാരായണക്കാരോട് കാണിക്കുന്ന അവകാശ നിഷേധത്തിനെതിരെ പ്രമേയം പാസ്സാക്കി. അയത്തില്‍ തങ്കപ്പന്‍, ഡോ.എം.ആര്‍. തമ്പാന്‍, അഡ്വ.ഡി. സുരേഷ്‌കുമാര്‍, എന്‍. അഴകേശന്‍, വി. ഹര്‍ഷകുമാര്‍, സി. അജോയ്, മുഖത്തല അയ്യപ്പന്‍പിള്ള, എം. ദേവദാസ്, തേവലക്കര സോമന്‍, എ.ആര്‍. കൃഷ്ണകുമാര്‍, കൊയ്പ്പള്ളി രാമകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.