കൊല്ലം: ലോകത്ത് ആദ്യമായി ധര്മ്മത്തിന് വ്യാഖ്യാനം ചമച്ചവര്‍ ഭാരതീയരാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. അണുവിലും പ്രകൃതിയിലും ഒരു ജീവിത വ്യവസ്ഥയുണ്ട്; അതിനെയാണ് ധര്‍മ്മം എന്നു പറയുന്നത്. ധര്‍മ്മവും മാനുഷികമൂല്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി കൂടിയായ സ്വാമിജി. മനുഷ്യജീവിതം ധര്‍മ്മത്തില്‍ അധിഷ്ഠിതമാകണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയാവബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് സര്വശൈഥില്യങ്ങള്ക്കും കാരണമെന്ന് അധ്യക്ഷപ്രസംഗം നടത്തിയ സനാതനം ധര്‍മ്മസഭ സംസ്ഥാനപ്രസിഡന്റ് വിശ്വകുമാര്‍ കൃഷ്ണജീവനം പറഞ്ഞു. കാമന്‍കുളങ്ങര മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് പ്രഭാഷണം നടന്നത്. കൃഷ്ണായനവും സനാതനധര്‍മ്മ സഭയും ക്ഷേത്ര സംരക്ഷണസമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ഡോ.വി.എസ്.രാധാകൃഷ്ണന്, സുജയ് ഡി.വ്യാസന്, രാമനാഥന്, സ്വാതികൃഷ്ണ, വി.ശിവന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: