ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സ്; പ്രിയ വാര്യര്‍ പട്ടികയില്‍ മൂന്നാമത്

Monday 12 February 2018 3:35 pm IST

തിരുവനന്തപുരം: ഇപ്പോള്‍ എങ്ങും ഒരു അഡാര്‍ തരംഗമാണ്. ഒരു പാട്ടിലൂടെ അന്തര്‍ദേശീയ തലത്തില്‍ പോലും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയാ വാര്യര്‍.

മാണിക്യമലരായ പൂവി'ലൂടെ സൂപ്പര്‍ താരമായി മാറിയ പെണ്‍കുട്ടിക്ക് അന്തര്‍ ദേശീയ തലത്തില്‍ തന്നെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഈ പതിനെട്ടുകാരി.

ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നത്. പ്രിയക്ക് മുന്നില്‍ അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറും രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഉള്ളത്.

8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്. പ്രിയ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല പാക്കിസ്ഥാനിലെയും ഇന്റര്‍നെറ്റിലെ താരമാണ്. ജിമിക്കി കമ്മല്‍ ഗാനം ഹിറ്റാക്കിയ ഷെറിന് ശേഷം പ്രിയ വാര്യരും തരംഗമായി മാറിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.