മസ്‌കറ്റിലെ ശിവക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തി

Monday 12 February 2018 4:10 pm IST

ന്യൂദല്‍ഹി: ഞായറാഴ്ച വൈകിട്ട്  ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെത്തിയ മോദി ഒമാനിലെ ചരിത്ര പ്രസിദ്ധമായ 300 വര്‍ഷം പഴക്കമുള്ളക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആദ്യമായാണ് ഇന്ത്യന്‍ നേതാവ് ഇവിടെ സന്ദര്‍ശനം നടത്തുന്നത്.  

അവിടുത്തെ ഇന്ത്യന്‍ വംശജരുമായും ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വാണിജ്യം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ സുരക്ഷ, പ്രദേശിക വിഷയങ്ങള്‍ എന്നിവയില്‍ ചര്‍ച്ച നടത്തി. രാജ്യത്തിന്റെ വികസനത്തിന് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സേവനങ്ങള്‍ മുതല്‍കൂട്ടാണെന്നും ഒമാന്‍ രാജാവ് അറിയിച്ചു. ഒമാനുമായുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും മോദി പറഞ്ഞു.

ഉപപ്രധാനമന്ത്രി എച്ച്.എച്ച്. സയ്യിദ് ആസാദ് ബിന്‍ താരിഖ് അലുമായി മോദി കൂടിക്കാഴ്ച നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വളര്‍ത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്‌തെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ എട്ട് കരാറുകളിലും ഒപ്പുവെച്ചു

1. സിവില്‍, വാണിജ്യ മേഖലകളില്‍ നിയമ സഹകരണം

2. നയതന്ത്ര, ഔദ്യോഗിക പാസ്പോര്‍ട്ടുള്ളവര്‍ക്ക് വീസ നിയന്ത്രണത്തില്‍ ഇളവ്

3. ആരോഗ്യ മേഖലയില്‍ കൂടുതല്‍ സഹകരണം

4. ബഹിരാകാശമേഖലയില്‍ സഹകരണം

5. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനു കീഴിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഒമാന്‍ ഡിപ്ലോമാറ്റിക് ഇന്‍സിറ്റിറ്റിയൂട്ടും തമ്മിലുള്ള സഹകരണം

6. ഒമാന്‍ നാഷണല്‍ ഡിഫന്‍സ് കോളജും ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസും തമ്മിലുള്ള പ്രതിരോധ  സഹകരണം

7. ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദ സഞ്ചാര മേഖലയിലെ സഹകരണം

8. സൈനികരംഗത്തെ സഹകരണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.