എച്ച്എസ്എസ്ടി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷ റദ്ദാക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

Tuesday 13 February 2018 2:45 am IST

തിരുവനന്തപുരം: എച്ച്എസ്എസ്ടി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി  ഉദ്യോഗാര്‍ഥികള്‍. വ്യക്തതയില്ലാത്ത, തെറ്റുകളുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ട പരീക്ഷ റദ്ദാക്കി പുനപരീക്ഷ നടത്തണമെന്നാവശ്യപ്പെടുന്ന നിവേദനം പിഎസ്‌സിക്കു നല്‍കിയതായി ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒന്നിനു നടന്ന എച്ച്എസ്എസ്ടി കമ്പ്യൂട്ടര്‍ സയന്‍സ് ജൂനിയര്‍ പരീക്ഷയ്‌ക്കെതിരെയാണ് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയത്.  20 ഓളം ചോദ്യങ്ങള്‍ തെറ്റായിരുന്നു.  സിലബസിനു പുറത്തുള്ള പൊതുവിജ്ഞാന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി.

ആറു വര്‍ഷത്തിനു ശേഷമാണ് ജൂനിയര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍ തസ്തികയിലേക്ക് പിഎസ്‌സി പരീക്ഷ നടത്തിയത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയില്‍ പുനപരീക്ഷ നടത്തണമെന്ന ആവശ്യവുമായി പിഎസ്‌സി അധികൃതരെ സമീപിച്ചപ്പോള്‍ പ്രതിഷേധാര്‍ഹമായ നിലപാടാണ് സ്വീകരിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ബി. കൃഷ്ണശ്രീ, എച്ച്. ജനീഷ്, രഞ്ജിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.