പ്രധാനമന്ത്രി ഗവേഷണ ഫെലോഷിപ്പ്; മന്ത്രിസഭ അനുമതി നല്‍കി

Tuesday 13 February 2018 2:45 am IST

ന്യൂദല്‍ഹി: ഗവേഷണം പ്രോല്‍സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി റിസര്‍ച്ച് ഫെലോഷിപ്പ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ആയിരം ബിടെക്  വിദ്യാര്‍ഥികള്‍ക്ക്  ഐഐടികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലും പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന പദ്ധതിയാണിത്. ഒരാള്‍ക്ക് 80,000 രൂപ വരെയാണ്  പ്രതിമാസം ഫെലോഷിപ്പ് ലഭിക്കുക. മനുഷ്യ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ഇതിനു പുറമേ രണ്ടു ലക്ഷം രൂപ  ഗവേഷണ ഗ്രാന്റായും ലഭിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.