ഭുവനേശ്വര്‍: പ്രമുഖ ഒഡിയ നടി മഹാശ്വേത റായി ബിജെപിയില്‍ ചേര്‍ന്നു. ഭുവനേശ്വറിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് മഹാശ്വേത റായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേരുന്നത്. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് എന്തെങ്കിലും ആദര്‍ശം ഉള്ളതായി തനിക്കറിയില്ലായെന്നും അവര്‍ പറഞ്ഞു.
ഒഡിയയ്ക്ക് പുറമെ നിരവധി ബംഗാളി സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം പ്രമുഖ കലാകാരികളായ മിഹിര്‍ ദാസ്, അനു ചൗധരി എന്നിവരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: