ഓഖി: അമൃതാനന്ദമയി മഠം രണ്ടു കോടി നല്‍കി

Tuesday 13 February 2018 2:45 am IST

കൊല്ലം: അമൃതാനന്ദമയി മഠം മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നല്‍കി. അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി രണ്ടു കോടി രൂപയുടെ ചെക്ക് കൈമാറി. 

ഓഖി ദുരന്തത്തെ തുടര്‍ന്ന് മഠത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വിധവകള്‍ക്കും നൂറുകണക്കിന് കുടുംബങ്ങള്‍ക്കും വേണ്ടി അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ഭക്ഷണം, മരുന്നുകള്‍, മറ്റു സഹായങ്ങള്‍ തുടങ്ങിയവ ക്യാമ്പിലൂടെ വിതരണം ചെയ്യുകയും കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജില്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.