നെടുമങ്ങാട്: ഇരുമ്പ-അരുവിക്കര റോഡില്‍ കുമ്മിയില്‍ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഫയര്‍ ഫോഴ്സിന്റെ സമയോചിതമായ ഇടപെടല്‍ മൂലം സമീപത്തെ റബ്ബര്‍ പുരയിടത്തിലേക്ക് തീ പടരാതെ വന്‍ അഗ്നിബാധ ഒഴിവായി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ വഴിയാത്രക്കാരാണ് കുമ്മിയിലെ വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള പുറമ്പോക്കില്‍ നിന്നു തീ പടരുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീ കെടുത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തുമ്പോള്‍ സമീപത്തുള്ള റബ്ബര്‍ പുരയിടത്തിലേക്കും തീ പടര്‍ന്നിരുന്നു. വിജനമായി കാടുപിടിച്ച് കിടക്കുന്ന കുമ്മി പ്രദേശത്ത് ചാക്കില്‍ കെട്ടി മാലിന്യങ്ങള്‍ നിക്ഷേപിക്കുക പതിവാണ്. ഈ മാലിന്യ നിക്ഷേപത്തില്‍ വഴിയാത്രക്കാരാരോ തീയിട്ടതിനെ തുടര്‍ന്നാകാം അഗ്നിബാധയുണ്ടായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: