മലയിന്‍കീഴ് ശശികുമാറിന് അവാര്‍ഡ്

Tuesday 13 February 2018 2:00 am IST

 

തിരുവനന്തപുരം: മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നെച്ചുള്ളി ബാലന്‍ സ്മാരക അവാര്‍ഡ് മലയിന്‍കീഴ് ശശികുമാറിന് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ സംസ്ഥാനസെക്രട്ടറി ജോണ്‍ മരങ്ങോലി അറിയിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗത്തെ സമഗ്രസേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം 28ന് വൈകിട്ട് 3ന് ഗാന്ധിസ്മാരക നിധി ഹാളില്‍ നടത്തുന്ന മൊറാര്‍ജി അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിക്കും. സംഘാടകസമിതി ഭാരവാഹികളായ ജെ.എസ്. അരുണ്‍, മോഹന്‍ കുമാര്‍, സജിലാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.