യോഗാ ഫെസ്റ്റ് നാളെ മുതല്‍

Tuesday 13 February 2018 2:00 am IST

 

തിരുവനന്തപുരം: യൂണിവേഴ്‌സല്‍ യോഗാ കോണ്‍ഷ്യസ്‌നെസ്സിന്റെ ആഭിമുഖ്യത്തില്‍ 5-ാമത് ഗ്ലോബല്‍ യോഗാ ഫെസ്റ്റ് നാളെ മുതല്‍ 16വരെ വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടക്കും. യോഗാഫെസ്റ്റില്‍ യോഗാചാര്യന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗാ പരിശീലനം, യോഗയിലൂടെ വിഷാദരോഗ നിയന്ത്രണവും ശമനവും, അന്തര്‍ദേശീയ സമ്മേളനം, വര്‍ക്ക്‌ഷോപ്പ് എന്നിവ ഉണ്ടായിരിക്കും. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായുള്ള യോഗാപരിശീലനം മ്യൂസിയം ആഡിറ്റോറിയത്തില്‍ നടക്കും. 17 മുതല്‍ 19വരെ പ്രാണായാമവും യോഗചികിത്സയും എന്ന വിഷയത്തില്‍ പരിശീലന പഠനകളരിയും മ്യൂസിയം ആഡിറ്റോറിയത്തില്‍ നടക്കുമെന്ന് യോഗാചാര്യന്‍ ജയദേവന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9447774143.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.