അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Tuesday 13 February 2018 2:00 am IST

 

തിരുവനന്തപുരം: വി.കെ. മാധവന്‍കുട്ടിയുടെ സ്മരണാര്‍ഥമുള്ള അച്ചടി, ദ്യശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 30,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദ്യശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മാത്യഭൂമി ന്യൂസ് ചാനലിലെ ഇ.വി. ഉണ്ണികൃഷ്ണനും അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് കേരളാകൗമുദി ന്യൂസ് എഡിറ്റര്‍ വി.എസ്. രാജേഷിനും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 13ന് പ്രസ്‌ക്ലബ്ബിലെ ടിഎന്‍ജി ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയസമിതി സെക്രട്ടറി എസ്.ആര്‍. ശക്തിധരന്‍,  ജി. രാജ്‌മോഹന്‍ എന്നിവര്‍ പറഞ്ഞു. ടി.പി. ശ്രീനിവാസന്‍, എം.ജി രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം എന്നിവരടങ്ങിയ ജ്യൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.