മിനിമം യാത്രക്കൂലി പത്തു രൂപയാക്കണം

Tuesday 13 February 2018 2:45 am IST

പാലക്കാട്:സംസ്ഥാനത്ത് 16 ന്  അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇതിന് മുന്നോടിയായി പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ 14ന് ധര്‍ണ നടത്തും.സമരത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും,ബസ് ഉടമ സംഘടന നേതാക്കന്മാരും പങ്കെടുക്കും.

ബസ് ചാര്‍ജ്ജ് മിനിമം പത്ത് രൂപയാക്കുക,വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുക,ഡീസല്‍ വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക,പ്രവര്‍ത്തന ചിലവിന് അനുപാതികമായി ബസ് ചാര്‍ജ് വര്‍ദ്ധന സമയാസമയത്ത് നടപ്പിലാക്കുക,കിലോമിറ്ററിന് 80 പൈസയും വിദ്യാര്‍ത്ഥികള്‍ക്ക് ചാര്‍ജ്ജിന്റെ 50 ശതമാനവുമാക്കുക,ഡീസലിന്റെ വില നിയന്ത്രണാധികാരം കമ്പനികളില്‍ നിന്നും ഗവണ്‍മെന്റ് ഏറ്റെടുക്കുക,ബസ്സുകളുടെ പ്രായ പരിധി 15ല്‍ നിന്നും 20 ആക്കുക.വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക,140 കി.മീറ്റര്‍ പെര്‍മിറ്റുകള്‍ റിന്യൂവല്‍ ചെയ്തു നല്‍കുക.ബോഡികോഡിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്ത ബസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുക.

കെബിടിഎ സംസ്ഥാന സെക്രട്ടറി എം.ഗോകുല്‍ദാസ്,പാലക്കാട് ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍,സംസ്ഥാന നേതാക്കളായ അജന്ത മനോജ്,കെ.ഐ.ബഷീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.