വാക്കുപാലിച്ച് ബിജെപി ആഴാംങ്കാല്‍-കൃഷ്ണനഗര്‍ കിഴക്കേവിള റോഡിന് ശാപമോക്ഷം

Tuesday 13 February 2018 2:00 am IST

 

കരുമം: വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന ആഴാംങ്കാല്‍ -കൃഷ്ണനഗര്‍ കിഴക്കേവിള റോഡിന് ശാപമോക്ഷം. ഒ. രാജഗോപാല്‍ എംഎല്‍എയുടെ വികസനഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് തകര്‍ന്ന ആഴാംങ്കാല്‍-കൃഷ്ണനഗര്‍ കിഴക്കേവിള റോഡ് ടാറും ഇന്റര്‍ലോക്കും ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.

മാറിമാറി വന്ന എല്‍ഡിഎഫ് യുഡിഎഫ് എംഎല്‍എമാരും കൗണ്‍സിലര്‍മാരും റോഡിന് വേണ്ടി ഫണ്ട് അനുവദിക്കുകയോ അറ്റകുറ്റപണി നടത്താനോ തയ്യാറായിരുന്നില്ല. മഴപെയ്താല്‍ മുട്ടോളം വെള്ളം കെട്ടുന്ന റോഡിലെ കുഴികളില്‍ അറിയാതെ വീണ് നിരവധി പേര്‍ അപകടത്തില്‍പ്പെടുന്നതും നിത്യ സംഭവമായിരുന്നു. കോര്‍പ്പറേഷന്‍, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശവാസികള്‍ക്ക് ബിജെപി നല്‍കിയ ഉറപ്പായിരുന്നു ആഴാംങ്കാല്‍-കൃഷ്ണനഗര്‍ കിഴക്കേവിള റോഡ് സഞ്ചാരയോഗ്യമാക്കുമെന്നത്. ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ ഇന്നലെ പാലിക്കപ്പെട്ടു.

ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശ്‌നങ്ങളും പരാതികളും കൗണ്‍സിലറോടോ തന്നോടോ നേരിട്ട് പറയാമെന്ന് രാജഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ചിലര്‍ പറഞ്ഞത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ പാലക്കാടിന് പോകും ഇവിടെ കാണില്ല എന്നൊക്കെയാണ്. അതെല്ലാം പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് കൗണ്‍സിലര്‍ ആശാനാഥ് പറഞ്ഞു. കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, തിരുമല അനില്‍, ബിജെപി നേതാവ് നീറമണ്‍കര ഹരി എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.