നാഗാര്‍ജുന ഔഷധമിത്രം അവാര്‍ഡ് സമ്മാനിച്ചു

Tuesday 13 February 2018 2:45 am IST

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും മികച്ച ഔഷധ സസ്യകര്‍ഷകനുള്ള നാഗാര്‍ജുന ഔഷധമിത്രം അവാര്‍ഡ് മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. തൃശ്ശൂര്‍ കൊടകര, കോടാലി വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി പ്രൊഫ. രവീന്ദ്രനാഥില്‍ നിന്ന് സൊസൈറ്റി പ്രസിഡന്റ് എ.കെ. സുകുമാരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നാഗാര്‍ജുന മുന്‍ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറും റബ്ബര്‍ ബോര്‍ഡ് മുന്‍ പ്രൊഡക്ഷന്‍ കമ്മീഷണറും കാര്‍ഷിക മാദ്ധ്യമ രംഗത്തെ അതികായനുമായിരുന്ന പി.കെ. നാരായണന്റെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 

25001 രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍, നാഗാര്‍ജ്ജുന ഡയറക്ടര്‍ ഡോ.സി.എസ്. കൃഷ്ണകുമാര്‍, സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് ഓഫീസര്‍ ഡോ.ഒ.എല്‍. പയസ്, മാനേജര്‍മാരായ സിജു തോമസ്, ബേബി ജോസഫ്, കെ. ശ്രീകുമാര്‍, ശ്രീരാമന്‍, അവാര്‍ഡ് ജഡ്ജിങ് കമ്മിറ്റിയംഗങ്ങളായ ജി. വിശ്വനാഥന്‍ നായര്‍, പി.എന്‍. നാരായണന്‍ നായര്‍, എ.കെ. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.