ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് ടാറിങ് തുടങ്ങി

Tuesday 13 February 2018 1:50 am IST


ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ  റോഡിന്റെ മധ്യഭാഗമായ മുല്ലപ്പള്ളി കലിങ്കിന്റെ സമീപത്തു നിന്നും ടാറിങ് ആരംഭിച്ചു. നാലു മാസമായി റോഡിന്റെ പണിതുടങ്ങിയിട്ട്.
  രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കട്ടച്ചിറപാലം വരെ ടാറിങ് നടക്കും. അതിനുശേഷം ഗുണ്ടുവളവില്‍ ഒരുകിലോമീറ്റര്‍ നീളത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച ശേഷമെ റോഡ് ടാറിങ് നടക്കുകയുള്ളു. കാളികുളം മുതല്‍ ചേര്‍ത്തല ടൗണ്‍ വരെ നാലു കലിങ്കിന്റെ പുനര്‍നിര്‍മാണവും നടക്കാനുണ്ട്. കാളികുളം കവല വാരനാട് ജങ്ഷന്‍.
  പഞ്ചായത്ത് കവല എന്നിവിടങ്ങിലെ ബസ്‌വേയ്ക്ക് ടെലിഫോണ്‍ പോസ്റ്റ്, ഇലക്ട്രിക്കല്‍ പോസ്റ്റ്, കൊടിതോരണങ്ങള്‍ മാറ്റി വീതി കൂട്ടേണ്ടതുണ്ട്. ഗുണ്ടുവളവില്‍ കുടിവെള്ള പദ്ധതിയുടെ പൊട്ടിയ കരാറും പരിഹരിക്കേണ്ടതുണ്ട്. നിലവില്‍ എട്ടര മീറ്റര്‍ വരെ വീതി ഉണ്ടായിട്ടും അഞ്ചര മീറ്റര്‍ വീതിയിലാണ് പുനര്‍നിര്‍മ്മാണം നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.