കൊച്ചി: മഹാകവി അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ‘അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍-ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന്’ എന്ന പേരില്‍ പി.കെ.എന്‍. പണിക്കരാണ് ഇംഗ്ലീഷിലാക്കിയത്.
മുപ്പത്തിരണ്ട് കവിതകളാണിതില്. ന്യൂദല്‍ഹിയിലെ ഓതേഴ്സ് പ്രസാണ് പ്രസാധകര്. മലയാളിയും ചെന്നൈ വാസിയുമാ പി.കെ.എന്‍. പണിക്കര്‍ കവിയും കെമിക്കല്‍ എഞ്ചിനീയറുമാണ്. ഒട്ടേറെ ശാസ്ത്ര വിശകലന ഗ്രന്ഥങ്ങള്‍ക്കു പുറമേ കവിതാ പുസ്തകങ്ങളും പസിദ്ധീകരിച്ചിട്ടുണ്ട്.
പരിഭാഷാ രംഗത്ത് മികവു തെളിയിച്ചിട്ടുള്ള പണിക്കര്‍ പി. കുഞ്ഞിരാമന് നായര്‍, വൈലോപ്പിള്ളി, എ. അയ്യപ്പന് എന്നിവരുടെ കവിതകള്‍ ഇംഗ്ലീഷിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: