ത്രിപുരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സിപിഎംകാര്‍ ആക്രമിച്ചു

Monday 12 February 2018 9:07 pm IST

അഗര്‍ത്തല: തോല്‍വി ഉറപ്പായപ്പോള്‍ സിപിഎം ത്രിപുരയില്‍ ആക്രമണത്തിന്. മജ്‌ലിഷ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുശാന്താ ചൗധരിയുള്‍പ്പെടെ 10 പേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബും മാരകായുധങ്ങളുമായി ആക്രമിച്ചു. അഗര്‍ത്തലയില്‍നിന്ന് 12 കിലോ മീറ്റര്‍ അകലെ റണീര്‍ ബസാറിലാണ് സംഭവം. 

ഫെബ്രുവരി 18ന് വോട്ടെടുപ്പു നടക്കാന്‍ പോകുന്ന സംസ്ഥാനത്ത് തോല്‍വി ഉറപ്പായപ്പോള്‍ വോട്ടര്‍മാരെ ഭയപ്പെടുത്താനും ബിജെപി പ്രവര്‍ത്തകരെ വകവരുത്താനുമുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു. സംസ്ഥാന ഗതാഗത മന്ത്രി മാണിക് ദേയ്‌ക്കെതിരെയാണ് ചൗധരി മത്സരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.