പഞ്ചാക്ഷര പുണ്യത്തില്‍ ഇന്ന് ശിവരാത്രി

Tuesday 13 February 2018 2:00 am IST

 

ആലപ്പുഴ: പഞ്ചാക്ഷര പുണ്യം നുകര്‍ന്ന് ഇന്ന് ശിവരാത്രി ആഘോഷങ്ങള്‍ നടക്കും.പുലര്‍ച്ചെ തുടങ്ങുന്ന ചടങ്ങുകള്‍ അര്‍ദ്ധയാമം വരെ നീണ്ടു നില്‍ക്കും. ജില്ലയിലെ ശിവക്ഷേത്രങ്ങളില്‍ മഹാശിവരാത്രി ഉത്സവത്തിനുള്ളഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മാരാരിക്കുളം മഹാദേവക്ഷേത്രം, വേളോര്‍വട്ടം ക്ഷേത്രം, പട്ടണക്കാട് ക്ഷേ ത്രം, നാല്പത്തെണ്ണീശ്വരം ക്ഷേത്രം, ചാലി നാരായണപുരം ക്ഷേത്രം, കൂറ്റുവേലില്‍ ക്ഷേത്രം, തോണ്ടന്‍കുളങ്ങര മഹാദേവക്ഷേത്രം, കളര്‍കോട് മഹാദേവക്ഷേത്രം, കൊറ്റംകുളങ്ങര മഹാദേവക്ഷേത്രം, അമ്പലപ്പുഴ നീര്‍ക്കുന്നം കളപ്പുരയ്ക്കല്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് ഭക്തരാണ് ഇന്നെത്തുക.

മാരാരിക്കുളം മഹേദേവക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവം ഇന്ന്. രാവിലെ  ഏഴിന് സാമവേദജപം, എട്ടിന് സംഗീതാരാധന, രാവിലെ 10ന് ശീവേലി എഴുന്നള്ളിപ്പില്‍ ഗജരാജന്മാരായ ചിറക്കര ശ്രീറാം, കുളമാക്കിയില്‍ പാര്‍ത്ഥസാരഥി, പാമ്പാടി സുന്ദരന്‍ എന്നിവര്‍ തിടമ്പേറ്റും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, ആറിന് സമ്പ്രദായ ഭജന്‍സ്, എട്ടിന് ശയനപ്രദക്ഷിണം, രാത്രി 12 ന് ശിവഭജന്‍സ്, ശിവരാത്രി പൂജ, പുലര്‍ച്ചെ ഒന്നിന് വിളക്കിനെഴുന്നള്ളിപ്പ്. 

 നാളെ രാവിലെ ഒന്‍പതിന് ശീവേലിയെഴുന്നള്ളിപ്പ്, 10.30ന് ഓട്ടന്‍തുളളല്‍, വൈകിട്ട് 5.30ന് സ്‌പെഷ്യല്‍ പഞ്ചാരിമേളം, രാത്രി എട്ടിന് ചലച്ചിത്രതാരം ശാന്തികൃഷ്ണയുടെ നൃത്തസന്ധ്യ, 9.30ന് പള്ളിവേട്ട. 15 ന്  വൈകിട്ട് ഏഴിന് ഭാവയാമി, രാത്രി ഒന്‍പതിന് ആറാട്ട് ബലി,  10.30 ന് ആറാട്ട് സമുദ്രത്തില്‍, 11 ന് കൂടിയാറാട്ട്, തിരിച്ചെഴുന്നെള്ളത്ത്, 12ന് നിറപറ, കാണിക്ക, പുലര്‍ച്ചെ വിളക്ക്, ആറാട്ട് ഇറക്കിയെഴുന്നള്ളിപ്പ്, കലശാഭിഷേകം, ശ്രീഭൂതബലി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.