സാധനം വാങ്ങാനെത്തി കടയില്‍ നിന്ന് പണവും മൊബൈലും കവര്‍ന്നു

Tuesday 13 February 2018 2:00 am IST

 

മുഹമ്മ: സാധനം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ മധ്യവയസ്‌ക്കന്‍ മൊബൈലും പണമടങ്ങിയ പേഴ്‌സുമായി കടന്നു. മുഹമ്മ ജങ്ഷന് സമീപം ഡപ്പൂസ് സ്റ്റേഷനറികട നടത്തുന്ന മേലാപ്പള്ളി ഷാജിയുടെ ഭാര്യ ചിന്മയിയുടെ കടയില്‍ നിന്നാണ് മോഷണം പോയത്. 

  തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ചൂടാറാപ്പെട്ടി വാങ്ങാന്‍ എത്തിയ ഇയാള്‍ വില തിരക്കി ഭാര്യയോട് ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞ് കടയില്‍ നിന്നും ഇറങ്ങി. ഈ സമയത്ത് പുളിവാങ്ങാനെത്തിയ മറ്റൊരാള്‍ക്ക്  തൂക്കി നല്‍കാന്‍ ത്രാസിനായി സമീപത്തെ കടയില്‍ പോയപ്പോള്‍ മോഷ്ടാവ് തിരികെ കടയിലെത്തി പേഴ്‌സും മൊബൈലുമായി കടന്നുകളയുകയായിരുന്നു. 10,000 രൂപ വിലമതിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണും സാദാഫോണും പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 1500 രൂപയുമാണ് നഷ്ടപ്പെട്ടത്.  മുഹമ്മ പോലീസില്‍ പരാതി നല്‍കി.