വലൻസിയയ്ക്ക് ജയം

Tuesday 13 February 2018 2:45 am IST

ബാഴ്‌സലോണ: ലാലിഗയില്‍ വലന്‍സിയയുടെ  തുടര്‍ച്ചയായ തോല്‍വികള്‍ക്ക് അറുതിയായി. മാഴ്‌സിലോഞ്ഞോയുടെ ടീം ലാലിഗയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെവന്തയെ പരാജയപ്പെടുത്തി. പതിനേഴാം മിനിറ്റില്‍ സാന്റി മിന ഗോള്‍ നേടി വലന്‍സിയയെ മുന്നിലെത്തിച്ചു. പക്ഷെ തൊട്ടടുത്ത മിനിറ്റില്‍ തന്നെ ലെവന്ത സെര്‍ജിയോ പോസ്റ്റിഗോയിലൂടെ ഗോള്‍ മടക്കി. ഇടവേളയ്ക്ക് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പിടിച്ചു.

അറുപത്തയഞ്ചാം മിനിറ്റില്‍ വീറ്റോയും 89-ാം മിനിറ്റില്‍ ഡാനി പേരേജോയും ഗോള്‍ നേടി വലന്‍സിയയെ വിജയത്തിലേക്ക് ഉയര്‍ത്തിവിട്ടു. ഈ വിജയത്തോടെ വലന്‍സിയ പോയിന്റു നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. 23 മത്സരങ്ങളില്‍ അവര്‍ക്ക് 43 പോയിന്റായി.

ലാലഗയില്‍ അടുത്തിടെ വലന്‍സിയ റയല്‍ മാഡ്രിഡ്, ലാസ് പാമസ് , അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളോട് തോറ്റിരുന്നു. കിങ്‌സ് കപ്പില്‍ ബാഴ്‌സലോണയോടും തോറ്റു.