മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി

Tuesday 13 February 2018 2:45 am IST

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി. നിര്‍ണായക മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് ഏക്പക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. മാറ്റ് റിച്ചിയാണ് നിര്‍ണായക ഗോള്‍ നേടിയത്. 2016 മേയ് മാസത്തിനുശേഷം ഇതാദ്യമായാണ് പ്രീമിയര്‍ ലീഗില്‍ മാറ്റ് റിച്ചി ഗോള്‍ നേടുന്നത്.

തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇപ്പോള്‍ യുണൈറ്റഡിനെക്കാള്‍ 16 പോയിന്റ് മുന്നിലായി. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 27 മത്സരങ്ങളില്‍ 72 പോയിന്റും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും യുണൈറ്റഡിന് ഗോള്‍ നേടാനായില്ല. ആന്റണി മാര്‍ഷ്യലും അലക്‌സിസ് സാഞ്ചസുമൊക്കെ അവസരങ്ങള്‍ തുലച്ചു.റൊമേലു ലുക്കാക്ക ഗോള്‍ നേടിയെങ്കിലും റഫറി അനുവദിച്ചില്ല.അറുപത്തിയഞ്ചാം മിനിറ്റില്‍ കിട്ടിയ അവസരം മുതലാക്കി റിച്ചി ഗോള്‍ നേടി ന്യൂകാസിലിന് വിജയം സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.