വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമിക്ഷേത്രത്തില്‍ ഉത്സവം

Tuesday 13 February 2018 2:00 am IST
ശ്രീരാമലക്ഷ്മണ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് 15ന് കൊടിയേറി 24ന് ആറാട്ടോടെ സമാപിക്കും. 15ന് വൈകിട്ട് 5.30ന് തുടിയില്‍ കുടുംബക്ഷേത്രത്തില്‍ നിന്നും അങ്കി ഘോഷയാത്ര, 6.30ന് താഴമണ്‍ കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്.

 

വെന്നിമല: ശ്രീരാമലക്ഷ്മണ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് 15ന് കൊടിയേറി 24ന് ആറാട്ടോടെ സമാപിക്കും. 15ന് വൈകിട്ട് 5.30ന്  തുടിയില്‍ കുടുംബക്ഷേത്രത്തില്‍ നിന്നും അങ്കി ഘോഷയാത്ര, 6.30ന് താഴമണ്‍ കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്.17 മുതല്‍ 21വരെ ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം. 16ന് വൈകിട്ട് 8ന് ഓട്ടം തുള്ളല്‍, 17ന് വൈകിട്ട് 7ന് ഭരതനാട്യം,  7.30ന് തിരുവാതിര, 8ന് കഥാപ്രസംഗം, 18ന്  വൈകിട്ട് 7ന് പ്രഭാഷണം, 8ന് സംഗീതാര്‍ച്ചന, 19ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങള്‍, 8ന് കുറത്തിയാട്ടം, 20ന് 12.30ന് ചതു:ശ്ശത നിവേദ്യം, സോപാന സംഗീതം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 9ന്  ചാക്യാര്‍കൂത്ത്, 7ന് തിരുവാതിര, 21ന്  വൈകിട്ട് 7ന് ചാക്യാര്‍കൂത്ത്, 22ന് വൈകിട്ട് 7ന് ഡാന്‍സ്, 8ന് കഥാപ്രസംഗം, 23ന് രാവിലെ 5ന് മഹാഗണപതി ഹോമം, വൈകിട്ട് 5ന് സേവ,വേലകളി, 8ന് നാടകം, 11ന് പള്ളിനായാട്ട് എഴുന്നള്ളിപ്പ്,തീയാട്ട്, പള്ളിക്കുറുപ്പ്, 24ന് ഉച്ചക്ക് 1.30ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് ആറാട്ട്, 8.30ന് മലകുന്നം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം, 11.30ന് കൊടിക്കീഴില്‍ പറ, വലിയ കാണിക്ക, 12.30ന് കൊടിയിറക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.