കഥകളി ആചാര്യന്‍ കുടമാളൂരിന്റെ നാലാം തലമുറയും അരങ്ങില്‍

Tuesday 13 February 2018 2:00 am IST
പ്രശസ്ത കഥകളി ആചാര്യനായിരുന്ന കുടമാളൂര്‍ കരുണാകരന്‍ നായരുടെ നാലാംതലമുറയും കഥകളിയില്‍ അരങ്ങേറ്റം നടത്തി.

 

കുടമാളൂര്‍: പ്രശസ്ത കഥകളി ആചാര്യനായിരുന്ന കുടമാളൂര്‍ കരുണാകരന്‍ നായരുടെ നാലാംതലമുറയും കഥകളിയില്‍ അരങ്ങേറ്റം നടത്തി. 

വാസുദേവപുരം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന കളിയരങ്ങിലാണ് കരുണാകരന്‍ നായരുടെ പുത്രി രാജലക്ഷ്മിയുടെയും കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെയും കൊച്ചുമക്കളായ അദ്വൈത് കൃഷ്ണയും നീരജ്കൃഷ്ണയും ഇന്നലെ ചിട്ടയോടെ ആട്ടവിളക്കിന് മുന്നിലെത്തിയത്. 

മാത്തൂരിന്റെ പുത്രന്മാരായ ഉണ്ണികൃഷ്ണന്റെയും മുരളീകൃഷ്ണന്റെയും മക്കളാണിവര്‍. ഇരുവരും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. കുടമാളൂരില്‍ പ്രവര്‍ത്തിക്കുന്ന കലാമണ്ഡല പഠനക്ലാസിലാണ് അദ്വൈത് കൃഷ്ണ കഥകളി അഭ്യസിക്കുന്നത്. സ്വന്തം പിതാവും കഥകളിയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നടനുമായ മുരളീകൃഷ്ണനാണ് നീരജ് കൃഷ്ണയുടെ ഗുരു. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ നീരജ് കൃഷ്ണയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നലെ നടന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.