ക്ഷേത്രങ്ങളില്‍ ഇന്ന് മഹാശിവരാത്രി

Tuesday 13 February 2018 2:00 am IST
ഇന്ന് മഹാശിവരാത്രി. ശിവാലയങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങി.ഇത്തവണ ശിവരാത്രിയും പ്രദോഷവും ഒരുദിവസമാണെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകിട്ട് മുതല്‍ ഭക്തര്‍ ശിവരാത്രി വ്രതം ആരംഭിച്ചു.ശിവക്ഷേത്രങ്ങള്‍ പഞ്ചാക്ഷരീന്ത്രങ്ങളാല്‍ മുഖരിതമാണ്.

 

കോട്ടയം: ഇന്ന് മഹാശിവരാത്രി. ശിവാലയങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങി.ഇത്തവണ ശിവരാത്രിയും പ്രദോഷവും ഒരുദിവസമാണെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകിട്ട് മുതല്‍ ഭക്തര്‍ ശിവരാത്രി വ്രതം ആരംഭിച്ചു.ശിവക്ഷേത്രങ്ങള്‍ പഞ്ചാക്ഷരീന്ത്രങ്ങളാല്‍ മുഖരിതമാണ്.

മാഞ്ഞൂര്‍: ശ്രീകണ്‌ഠേശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി,പ്രതിഷ്ഠാദിന ആഘോഷം ഇന്ന് മുതല്‍ 19വരെ നടക്കും. ക്ഷേത്രചടങ്ങുകള്‍ക്ക് മനയത്താറ്റുമനക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. 

ഇന്ന് രാവിലെ 10.30ന് കലശാഭിഷേകം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 6.30ന് താലപ്പൊലിഘോഷയാത്ര, 8.30ന് നൃത്തസന്ധ്യ, 12ന് ശിവരാത്രിപൂജ. 14ന് വൈകിട്ട് ഏഴിന് പിന്നല്‍ തിരുവാതിര, 7.30ന് സോപാനസംഗീതം, 15ന് വൈകിട്ട് എഴിന് വഞ്ചിപ്പാട്ട്, 7.30ന് ഭക്തിഗാനാമൃതം, 16ന് വൈകിട്ട് 7.30ന് നാമഘോഷലഹരി, 17ന് വൈകിട്ട് 5.30ന് ഭക്തിഗാനസുധ, വൈകിട്ട് ഏഴിന് ക്ലാസിക്കല്‍ ഡാന്‍സ്, 7.30ന് കഥകളി. 18ന് രാവിലെ നാരായണീയ പാരായണം, വൈകിട്ട് 5.30ന് പഞ്ചാരിമേളം, ഏഴിന് മ്യൂസിക്കല്‍ ഫ്യൂഷന്‍, 19ന് പ്രതിഷ്ഠാദിനം. രാവിലെ 11ന് ബ്രഹ്മകലശാഭിഷേകം, ഗോശാല കൃഷ്ണസ്വാമിക്ക് നവകം, പഞ്ചഗവ്യം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി 7.30ന് സംഗീതസദസ്സ്, 9.30ന് മയൂരനൃത്തം.

കോട്ടയം: തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ ശിവന്‍ കോവിലില്‍ ഇന്ന് ശിവരാത്രി ഉത്സവം നടക്കും. ശിവപുരാണപാരായണം, ശയനപ്രദക്ഷിണം, ആദ്ധ്യാത്മിക പ്രഭാഷണം, ദീപക്കാഴ്ച, ഭജന്‍സ് എന്നിവ ഉണ്ടാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.