സ്റ്റാര്‍ട്ടിങ് വിസിലിന് കാത്ത് ചിങ്ങവനം സ്‌പോര്‍ട്‌സ് കോളേജ്

Tuesday 13 February 2018 2:00 am IST
കോട്ടയത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ ആവിഷ്‌കരിച്ച ചിങ്ങവനം സ്‌പോര്‍ട്‌സ് കോളേജിന്റെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് അപ്ലൈഡ് റിസേര്‍ച്ച് കേരള എന്ന സ്ഥാപനമാണ് പാതിവഴിയില്‍ കിതയ്ക്കുന്നത്. അടച്ചുപൂട്ടിയ ചിങ്ങവനം ഇലക്‌ട്രോ കെമിക്കല്‍സിന്റെ 11 ഏക്കര്‍ ഭൂമിയിലാണ് കോളേജിനായി ശിലാസ്ഥാപനം നടത്തിയത്.

 

കോട്ടയം: കോട്ടയത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ ആവിഷ്‌കരിച്ച ചിങ്ങവനം സ്‌പോര്‍ട്‌സ് കോളേജിന്റെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് അപ്ലൈഡ് റിസേര്‍ച്ച് കേരള എന്ന സ്ഥാപനമാണ് പാതിവഴിയില്‍ കിതയ്ക്കുന്നത്. അടച്ചുപൂട്ടിയ ചിങ്ങവനം ഇലക്‌ട്രോ കെമിക്കല്‍സിന്റെ 11 ഏക്കര്‍ ഭൂമിയിലാണ് കോളേജിനായി ശിലാസ്ഥാപനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ കോളേജിന്റെ വികസനത്തിനായി ആറ് ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കുമെന്നും വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ കായിക കോളേജ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ:ബിജു വര്‍ഗീസിനെ കോളേജിന്റെ ഡയറക്ടറായി നിയമിച്ചത് മാത്രമാണ് ഏക നടപടി.

വിവിധ കോഴ്‌സുകള്‍

കായിക കോളേജില്‍ വിവിധ കോഴ്‌സുകള്‍ക്കാണ് അംഗീകാരം തേടിയത്.ഒന്നാം ഘട്ടത്തില്‍ സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍, സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് ബയോമെക്കാനിക്ക്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ് അനാലിസിസ്, എക്‌സര്‍സൈസ് ഫിസിയോളജി എന്നിങ്ങനെ ആറു വിഷയങ്ങളില്‍ ഡിപ്ലോമ,  ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവ ആരംഭിക്കാനയായിരുന്നു പദ്ധതി. ഓരോ കോഴ്‌സിലും 20 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനും ലക്ഷ്യമിട്ടു. കൂടാതെ നീന്തല്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, സൈക്കിളിംഗ്, ഫെന്‍സിംഗ് എന്നി കായിക ഇനങ്ങളില്‍ പരിശീലനം നല്‍കും. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന തരത്തില്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കാനാണ് ലക്ഷ്യമിട്ടത്.

രാഷ്ട്രീയ 

വടംവലി 

തിരിച്ചടിയായി 

വലിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി ഇപ്പോള്‍ നിര്‍ജ്ജീവമാണ്.സര്‍ക്കാര്‍ മാറിയതോടെ പദ്ധതിയുടെ ഭാവി തുലാസിലായി്.തന്റെ പദ്ധതികള്‍ ഒരോന്നായി അട്ടിമറിക്കുകയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആരോപണം.സിപിഎം ജില്ലാ നേതൃത്വമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.

രാഷ്ടീയ വടംവലിക്കിടെയില്‍ കോട്ടയത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജം പകരേണ്ട പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചുപോയത്.

വിദേശ സര്‍വ്വകലാശാല സഹകരണം

കായിക കോളേജിന് വിദേശ സര്‍വ്വകലാശാലയില്‍ അഫിലിയേഷന്‍ ഉണ്ടാകുമെന്നും അതിനായി വിക്ടോറിയന്‍ സര്‍വ്വകലാശാല, ഓസ്‌ട്രേലിയന്‍  സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദേശ സര്‍വ്വകലാശാലയുമായി അഫിലിയേഷന്‍  ചെയ്യുമെന്നുമാണ്് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അധികൃതര്‍ അവകാശപ്പെട്ടത്.400 മീറ്റര്‍ ട്രാക്കോടുകൂടിയ സ്‌റ്റേഡിയം നിര്‍മ്മിക്കുമെന്നും  പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.