ഭൂമി ഇടപാടില്‍ മാര്‍ ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

Tuesday 13 February 2018 2:45 am IST

കൊച്ചി: എറണാകുളം അതിരൂപതയുടെ സ്ഥലമിടപാട് വിവാദത്തില്‍  ഹൈക്കോടതി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് നോട്ടീസ് അയച്ചു.മുന്‍ പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, മുന്‍ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ എന്നിവര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.   പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി

സഭയുടെ ഭൂമി രഹസ്യയിടപാടുകളിലൂടെ വിറ്റതും ഇതിനായി എതിര്‍ കക്ഷികള്‍ ഗൂഢാലോചന നടത്തിയതും ക്രിമിനല്‍ കുറ്റമാണെന്നും ഇതന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍  ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയിരുന്നു. കോടതി ഈ പരാതി ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പുള്ള പ്രാഥമിക തെളിവെടുപ്പിനാണ് തീരുമാനിച്ചതെന്നും പല സ്ഥലങ്ങളിലുള്ള ഭൂമിയുടെ ഇടപാടായതിനാല്‍ പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്നുമുള്ള ഹര്‍ജിക്കാരന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി  നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.