ഇന്ത്യയോട് മിന്നലാക്രമണം നടത്തരുതെന്ന അഭ്യർത്ഥനയുമായി പാക്കിസ്ഥാൻ

Tuesday 13 February 2018 8:18 am IST

ന്യൂദല്‍ഹി : മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്‍. സുജ്വാന്‍ സൈനിക ക്യാമ്പ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തരുതെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണത്തില്‍ നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

സുജ്വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന.

നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണത്തില്‍ നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സൈന്യം അതിര്‍ത്തിയില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ സജ്ജീകരിക്കുന്നതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടു പിന്നാലെയാണ് മിന്നലാക്രമണം നടത്തരുതെന്ന പാക്കിസ്ഥാന്റെ പ്രസ്താവന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.