ടെഹ്റാന്: ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി വ്യഴാഴ്ച ഇന്ത്യയില്‍ എത്തും. ത്രിദിന സന്ദര്‍ശനത്തിനായാണ് എത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ കാര്യത്തില്‍ ഇറാനും ഇന്ത്യയും തമ്മില്‍ നല്ല ബന്ധത്തിലാണ്. ആണവപദ്ധതികളുടെ പേരില്‍ ഇറാനെതിരേ അന്താരാഷ്ട്ര സമൂഹം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ കാലത്തും ഈ ബന്ധത്തിന് ഉലച്ചില്‍ തട്ടാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിച്ചിരുന്നു. തെക്കുകിഴക്കന്‍ ഇറാനില്‍ നിര്‍മിക്കുന്ന ഛബഹാര്‍ തുറമുഖപദ്ധതിയിലും ഇന്ത്യയ്ക്കു പങ്കാളിത്തമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: