കേരളത്തിലെ മുഴുവന്‍ റെയില്‍പാതയും മൂന്നുവരിയാക്കുന്നു

Tuesday 13 February 2018 9:42 am IST
2025 ല്‍ മുഴൂവന്‍ മൂന്നുവരി റെയില്‍പാതയുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും

കൊച്ചി: കേന്ദ്ര റെയില്‍ ബജറ്റില്‍ കേരളത്തിന് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നുവരി റെയില്‍പാത നിര്‍മ്മാണം രാജ്യത്തെ അസാധാരണ പദ്ധതി. ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍ പൊതുവല്ലാത്തതാണ് മൂന്നുവരിപ്പാത. 

എറണാകുളം-ഷൊര്‍ണൂര്‍ പാത മൂന്ന് ലൈന്‍ ആക്കുന്നതിന് 196 കോടി വകകൊള്ളിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ എറണാകുളം കായംകുളം (കോട്ടയം, ആലപ്പുഴ) പാത ഇരട്ടിപ്പിക്കും. ഈ വര്‍ഷം തന്നെ മൂന്ന് വരിപ്പാത നിര്‍മ്മാണം തുടങ്ങുന്നത് കേരളത്തിന്റെ റെയില്‍വേ വികസനത്തിന് വളരെ ഗുണകരമാണ്.

വാജ്‌പേയി സര്‍ക്കാരിന്റെ 1998 - 2004 കാലത്താണ് തിരുവനന്തപുരം -കൊല്ലം, ഷൊര്‍ണൂര്‍ - മംഗലാപുരം, എറണാകുളം- കായംകുളം പാത ഇരട്ടിപ്പിക്കാന്‍ നടപടി തുടങ്ങിയത്. ഒ. രാജഗോപാലായിരുന്നു അന്ന് റെയില്‍ സഹമന്ത്രി. കോയമ്പത്തൂര്‍-എറണാകുളം പാത 1986 ല്‍ ഇരട്ടിപ്പിച്ചിരുന്നു. കായംകളം-കൊല്ലം പാത 1996 ഇരട്ടിപ്പിച്ചു. പാത ഇരട്ടിപ്പിക്കല്‍ കേരളത്തില്‍ വലിയ വാര്‍ത്തകളും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു എന്നാല്‍ അതിലും പ്രധാനധാനപ്പെട്ട മൂന്നു ലൈന്‍ പാത ചര്‍ച്ചയായിട്ടില്ല.

ഇന്ത്യയില്‍ അപൂര്‍വ്വം പ്രദേശങ്ങളിലേ മൂന്ന് ലൈന്‍ റെയില്‍വെ ഉള്ളൂ. 2025 ല്‍ കേരളത്തിലെ മുഴുവന്‍ പാതകളും മൂന്ന് വരിയാക്കാനുള്ള നടപടി ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ പറയുന്നത്.

നേമത്തിന് 77 കോടി

മുന്‍ കേന്ദ്ര റെയില്‍ സഹമന്ത്രി ഒ. രാജഗോപാല്‍ എംഎല്‍എയായ നേമംമണ്ഡലത്തിലെ നേമം സ്‌റ്റേഷനില്‍ കോച്ച് ടെര്‍മിനലും മെയിന്റനന്‍സ് ഡിപ്പോയും നിര്‍മ്മിക്കാന്‍ 77 കോടി ഈ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് പുതിയവണ്ടികള്‍ അനുവദിക്കുന്നതിന് ഇതു ഗുണകരമാവും കൊച്ചുവേളി പോലെ ഒരു സ്‌റ്റേഷനും മെയിന്റനന്‍സ് ഡിപ്പോയും നേമത്തിന് കിട്ടും.

ചുരുങ്ങിയത് 500 കോടി ഇതിന് ചെലവാകം, 2020 പത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ നേമത്തിന്റെ വികസന പ്രവര്‍ത്തനവും പൂര്‍ത്തിയാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.