ഒടുവിൽ പാക്കിസ്ഥാൻ സമ്മതിച്ചു; ഹാഫീസ് സയീദ് ഭീകരൻ

Tuesday 13 February 2018 11:03 am IST

കറാച്ചി: യുഎൻ സുരക്ഷാ ഏജൻസി ഭീകരവാദപ്പട്ടികയിൽ ഉൾപ്പെടുത്തിയ എല്ല സംഘടനകളേയും വ്യക്തികളെയും ഭീകര വിരുദ്ധനിയമത്തിനു കീഴിൽ ചേർത്ത ഓർഡിനൻസ് പാക്ക്  പ്രസിഡൻ്റ് ഒപ്പ് വച്ചു. 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായ ഹഫീസ് സയീദും അയാളുടെ സംഘടനായ ജമാത്ത് ഉദ് ദവയേയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓർഡിനൻസ് ഒപ്പ്  വച്ചത് പാക്കിസ്ഥാൻ്റെ ദേശീയ ഭീകരവിരുദ്ധ സേനയുടെ അതോറിറ്റിയാണ് അറിയിച്ചത്.   ഇവരെ നിയമത്തിനു കീഴിൽ ഉൾപ്പെടുത്തിയതിനു പുറമെ ഇവരുടെ നിയന്ത്രണത്തിലുള്ള  ഓഫീസുകൾ പിടിച്ചെടുക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഓർഡിനൻസിൽ നിർദ്ദേശിക്കുന്നുണ്ട്.   

ഓർഡിനൻസ് സംബന്ധിച്ച റിപ്പോർട്ട് പാക്ക് ധനകാര്യമന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനെയും അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഓർഡിനൻസിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നാണ് മന്ത്രാലയങ്ങൾ അറിയിച്ചിരിക്കുന്നത്. ജനുവരിയിൽ പാക്ക് ആഭ്യന്തരമന്ത്രാലയം ഹാഫീസ് സയീദിനെയും സംഘടന അടക്കം മറ്റ് 72 പ്രസ്ഥാനങ്ങളേയും നിരോധിച്ച സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം  ജയിൽ മോചിതനായ സയീദ് വക്കീൽ വഴി തന്നെ ഭീകരവാദപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് യുഎന്നിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ യുഎൻ അപേക്ഷ തള്ളിക്കളയുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.