വിമത സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ വെടിയുതിർക്കണം; റോഡ്രിഗോ ഡുട്ടേര്‍ട്ടെ

Tuesday 13 February 2018 12:30 pm IST

മനില: വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നയാളാണ് ഫിലിപ്പീൻസ് പ്രസിഡൻ്റ്  പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടെ. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഇതിനോടകം ഏറെ ചർച്ചയായിരിക്കുകയാണ്. സൈനികരോട് വിമത സംഘടനയിലെ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ വെടിയുതിർക്കാനാണ് പ്രസിഡൻ്റ് നിർദ്ദേശം നൽകിയിരിക്കുന്നത്.  

ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് കമ്മ്യൂണിസ്റ്റ് വിമതരുടെ യോഗത്തിലായിരുന്നു റോഡ്രിഗോയുടെ വിവാദ ആഹ്വാനം. സൈനികരോട് പറയൂ, പുതിയൊരു ഉത്തരവ് നടപ്പാകാന്‍ പോവുകയാണെന്ന്. നിഷേധികളായ സ്ത്രീകളെ കൊല്ലാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവരുടെ സ്വകാര്യ ഭാഗങ്ങള്‍ തകര്‍ക്കപ്പെടും ഇതായിരുന്നു റോഡ്രിഗോയുടെ പ്രസംഗം.

രാജ്യത്ത് അഴിഞ്ഞാടുന്ന മയക്കു മരുന്നും കള്ളക്കടത്തും അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് റോഡ്രിഗോ അധികാരത്തിലെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ സൈന്യത്തിന്റെ തോക്കുകള്‍ക്ക് ഇരയായി തീര്‍ന്നു. ഇതില്‍ നിരപരാധികളും ഉള്‍പെട്ടിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനിടെയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള പ്രസിഡന്റിന്റെ വിവാദ പ്രസ്താവന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.