വര്‍ക്‌ഷോപ്പില്‍ തീപിടിത്തം; ര‍ണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കത്തിനശിച്ചു

Tuesday 13 February 2018 1:22 pm IST

കോഴിക്കോട്: നടക്കാവിലെ സോണല്‍ വര്‍ക്‌ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ ര‍ണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കത്തിനശിച്ചു. പൊളിച്ചുമാറ്റാനിരുന്ന രണ്ട് ബസുകളാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 11.30നാണ് സംഭവമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല.

തൊട്ടടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നാകാം തീ പടര്‍ന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുറത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് തീ കണ്ടത്. എന്നാല്‍ ഇവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍ നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. 

സംഭവത്തെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ആര്‍ടിസി സോണല്‍ മാനേജര്‍ ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സ് ഇന്‍ചാര്‍ജ് കെ. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.