വാലൻ്റൈൻ ദിനം ആഘോഷിക്കാൻ വിദ്യാർത്ഥികൾ വരരുതെന്ന് സർവ്വകലാശാല

Tuesday 13 February 2018 2:14 pm IST

ന്യൂദൽഹി: വാലൻ്റൈൻ ദിനത്തിൽ സർവ്വകലാശാലയിൽ പ്രവേശിക്കാൻ പാടില്ലെന്ന കർശന ഉത്തരവുമായി ലക്നൗ സർവ്വകലാശാല. വാലൻ്റൈൻ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ബുധനാഴ്ച സർവ്വകലാശാലയിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

മാഹശിവരാത്രിയൊടനുബന്ധിച്ച് ഫെബ്രുവരി 14ന് സർവ്വകലാശാല പ്രവർത്തിക്കുന്നതല്ല. പാശ്ചാത്യ സംസ്കാരത്തിൻ്റെ ഭാഗമായി ആഘോഷിക്കുന്ന വാലൻ്റൈൻ ദിനം നമ്മുടെ നാട്ടിലെ യുവജനങ്ങൾ ഉത്സാഹപൂർവ്വം ആഘോഷിക്കുന്നുണ്ടെന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് സര്‍വ്വകലാശാലാ ഭരണാധികാരി അറിയിച്ചു.

അന്നേ ദിവസം സർവ്വകലാശാലയിൽ ഒരു തരത്തിലുമുള്ള ക്ലാസുകളോ മറ്റ് കൾച്ചറൽ പരിപാടികളോ ഉണ്ടായിരിക്കുന്നതല്ലെന്നും ഭരണാധികാരി പറഞ്ഞു. ആഘോഷത്തിൻ്റെ പേര് പറഞ്ഞ് അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാനും കൂടിയാണ് ഇതെന്നും സർവ്വകലാശാല വ്യക്തമാക്കി. അതേ സമയം സർവ്വകലാശാലയുടെ ഈ തീരുമാനത്തെ ഒരു വിഭാഗം വിദ്യാർത്ഥികൾ വിമർശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.