കാമന്‍കുളങ്ങരയില്‍ മടവൂരില്ലാതെ ഇന്ന് കളിവിളക്ക് തെളിയും

Tuesday 13 February 2018 2:34 pm IST

 

ചവറ: കാമന്‍കുളങ്ങര ക്ഷേത്രത്തില്‍ ആസ്വാദകരെ ദു:ഖത്തിലാക്കി മടവൂര്‍ ഇല്ലാത്ത കഥകളി ഇന്ന് അരങ്ങേറും. കാമന്‍കുളങ്ങര മഹാദേവര്‍ ക്ഷേത്രത്തില്‍ കളിഞ്ഞ 60 വര്‍ഷമായി ശിവരാത്രി ഉത്സവത്തിന് നടക്കുന്ന കഥകളിയില്‍ പ്രധാന വേഷക്കാരനായി എത്തിയിരുന്ന മടവൂര്‍ വാസുദേവന്‍ നായരുടെ മരണം കഥകളി പ്രേമിക്കള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. പതിവ് പോലെ ഇത്തവണയും നടത്തുന്ന കഥകളി നളചരിതം ഒന്നാം ദിവസം കിരാതത്തില്‍ ഹംസ വേഷം എടുക്കേണ്ടിയിരുന്നത് മടവൂരായിരുന്നു. ഇതനുസരിച്ച് നോട്ടീസിലും ഇദ്ദേഹത്തിന്റെ പേര്‍ വച്ചിരുന്നു. ആകസ്മികമായാണ് കാമന്‍കുളങ്ങരക്കാര്‍ അേദ്ദഹത്തിന്റെ മരണവാര്‍ത്ത ശ്രവിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നയന സുഖം നല്‍കിയ മഹാകലാകാരന്റെ വേര്‍പാട് ഇവര്‍ക്ക് ഇന്നും അവശ്വസനീയമാണ്.  ഇന്ന് കഥകളിക്ക്  മടവൂരിന് പകരക്കാരനായി എത്തുന്നത് കലാമണ്ഡലം രാഘവനാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.