കുണ്ടറ: കേരളത്തിലെ വ്യാവസായിക മേഖലയുടെ അഭിമാനമായിരുന്ന കുണ്ടറയെ സര്‍ക്കാരും ഭരണാധികാരികളും അവഗണിച്ചപ്പോള്‍ നഷ്ടമായത് വികസന സാധ്യതകളാണ്. അലിന്‍ഡ് ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കൊട്ടിഘോഷിച്ച സര്‍ക്കാര്‍ ഇതിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഒരുരൂപ പോലും നീക്കിവച്ചില്ല. റോഡ്, തീവണ്ടി, ജലം എന്നീ മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗത സൗകര്യവും വൈദ്യുതിയുടെയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. ഭരണാധികാരികളുടെ കഴിവുകേടുകള്‍ കൊണ്ട് കാലക്രമേണ എല്ലാവ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടി. തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ കൊല്ലം ക്യാമ്പസ് ആയ കൊല്ലം ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത് കുണ്ടറയിലെ കാഞ്ഞിരകോട്ട് അഷ്ടമുടി കായലിന്റെ തീരത്തുള്ള 44.46 ഏക്കര്‍ സ്ഥലത്താണ്. ഇത് വേണ്ടത്ര സൗകര്യങ്ങളോടെയല്ല പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: