ചുവപ്പ് ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ ഒരു യൂത്ത് കോണ്‍ഗ്രസുകാരന്റെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നു

വെബ് ഡെസ്ക്
Tuesday 13 February 2018 3:05 pm IST

കൊച്ചി: സംസ്ഥാനത്ത് ചുവപ്പ് ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ ചെന്നിത്തലയ്ക്ക് ഒരു യൂത്ത് കോണ്‍ഗ്രസുകാരന്റെ ജീവന്‍ നഷ്ടപ്പെടുന്നത് വരെ കാത്തിരിക്കേണ്ടി വന്നെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎമ്മിനെ പ്രതിരോധിക്കാന്‍ ഇനി കോണ്‍ഗ്രസിന് കഴിയില്ലെന്നും തന്റെ ഫെയ്സ്‌ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍, തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്കെതിരെ ജനമന:സാക്ഷി ഉണരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.