കപ്പൽശാല ദുരന്തം; എല്ലാ സഹായങ്ങളും ഉറപ്പാക്കി നിതിൻ ഗഡ്കരി

Tuesday 13 February 2018 3:18 pm IST

തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരി. കൊച്ചിന്‍ ഷിപ്പിയാർഡ് എം.ഡിയെ ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപകടം ദുഃഖകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. കോട്ടയം സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, ഏലൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ച മലയാളികള്‍. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.