വിജയ് ഹസാരെ ട്രോഫി: കേരളത്തിന് രണ്ടാം ജയം

Tuesday 13 February 2018 6:18 pm IST

ധര്‍മശാല: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം ജയം. കരുത്തരായ ഡല്‍ഹിയെ രണ്ട് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 39.3 ഓവറില്‍ 177 റണ്‍സ് ഓള്‍ഔട്ടായി. കേരളം ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ നായകന്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന് ജയമൊരുക്കിയത്. സച്ചിന്‍ 52 റണ്‍സ് നേടി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 21 റണ്‍സോടെ പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍ (29), ജലജ് സക്‌സേന (26), വിഷ്ണു വിനോദ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി നവദീപ് സെയ്‌നി നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 71 റണ്‍സ് നേടിയ ദ്രുവ് ഷോരെയാണ് ഡല്‍ഹിയെ ഒറ്റയ്ക്ക് കരകയറ്റിയത്. ക്യാപ്റ്റന്‍ പ്രദീപ് സാംഗ്വാന്‍ 25 റണ്‍സ് നേടി. കേരളത്തിന് വേണ്ടി നിധീഷ് എം.ഡി നാല് വിക്കറ്റ് വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.