ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക് ബോട്ട് പിടികൂടി

വെബ് ഡെസ്ക്
Tuesday 13 February 2018 6:50 pm IST

അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയ പാക് മത്സ്യബന്ധനബോട്ട് നാവികസേന പിടിച്ചെടുത്തു. ഗുജറാത്തിലെ ജാഖുവ തീരത്തുനിന്നുമാണ് പാക് ബോട്ട് പിടിച്ചത്. 

ജാഖുവ തീരത്തുനിന്നും 16 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികളെയും നാവിക സേന കസ്റ്റഡിയിലെടുത്തു.