പൂച്ചാക്കല്‍: വേമ്പനാട്ട് കായലില്‍ ശക്തമായ വേലിയേറ്റം. പ്രദേശത്തെ വീടുകള്‍ വെള്ളക്കെട്ടിലായി. പാണാവള്ളി പഞ്ചായത്തിലെ ശ്രീകണ്ഠേശ്വരം, കരീത്തറ, കുറ്റിക്കര, ഊടുപുഴ, ആന്നലത്തോട്, മുട്ടത്തുകടവ്, കുടപുറം, പള്ളിപ്പുറം പഞ്ചായത്തിലെ മാക്കേകവല, വടക്കുംകര, തൈക്കാട്ടുശേരി പഞ്ചായത്തിലെ വല്യാറ, ഉളവയ്പ്പ്, കോപ്പായി.
അരൂക്കുറ്റി പഞ്ചായത്തിലെ മാത്താനം കിഴക്ക്, മാത്താനം, വടുതല കിഴക്ക്, എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ദുരിതത്തിലായത്. കായല്‍ തീരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. ശക്തമായ വെയില് അനുഭവപ്പെടുന്ന സമയത്താണ് വേലിയിറക്കം ഉണ്ടാവുന്നത്. കായല്‍ ഭാഗത്ത് താമസിക്കുന്ന നിരവധി വീടുകള്‍ പലഭാഗത്തും വെള്ളത്തിലാണ്.
കിണറുകളടക്കമുള്ള ജലസ്രോതസ്സുകള്‍ ഉപ്പിന്റെ അംശം കലര്‍ന്ന് മലിനപ്പെടുന്നതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്ത് നട്ട പച്ചക്കറികളും നശിക്കുന്ന അവസ്ഥയിലാണ്. വേലിയേറ്റം മൂലം ഉപ്പുകാറ്റ് വീശുന്നതിനാല്‍ വീടുകളുടെ ഭിത്തികള്‍ തകര്‍ന്ന് കോണ്‍ക്രീറ്റും മറ്റും അടര്‍ന്ന് വീഴുന്ന സ്ഥിതിയാണ്. കായല്‍ ഭിത്തി കെട്ടി പ്രദേശവാസികളുടെ ദുരിതജീവിതത്തിന് അരുതി വരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: