അരൂര്‍: അരൂരിലെ കച്ചവട സ്ഥാപനങ്ങളുടെ മതിലുകളില്‍ അജ്ഞാത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.അരൂര്‍ കുമാര്‍ സ്റ്റുഡിയോയുടെ മതിലിലും തൊട്ടു വലതുവശത്തെ വര്‍ക്ഷോപ്പിന്റെ മതിലിലും പ്രദേശത്തുള്ള ചില വീടുകളുടെ മതിലുകളിലും വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.കറുപ്പിലും മഞ്ഞയിലും പച്ചയിലും നിറങ്ങളിലുള്ള ചിത്രങ്ങള്‍ ഇനാമല്‍ പെയിന്റ് ഉപയോഗിച്ചാണ് വരച്ചിട്ടുള്ളത്.തിങ്കളാഴ്ച രാവിലെയാണ് ചിത്രങ്ങള്‍ കണ്ടെത്തിയത്. സമാനമായ ചിത്രങ്ങള്‍ അരൂര്‍ പഞ്ചായത്തിലെ 21-ാം വാര്‍ഡിലെ ചില വീടുകളുടെ മതിലിലും കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലായിട്ടുണ്ട്.അരൂര്‍ പൊലീസില്‍ വിവരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: