ബൈപ്പാസ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി

Wednesday 14 February 2018 1:48 am IST


ആലപ്പുഴ: കൊല്ലം, ആലപ്പുഴ ബൈപ്പാസുകളുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന കാരാറുകാര്‍ക്ക് യഥാക്രമം പത്തു കോടി രൂപയും അഞ്ചു കോടി രൂപയും നല്‍കി ഉത്തരവായതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. സം സ്ഥാന സര്‍ക്കാര്‍ പണം നല്‍കാത്തതുകൊണ്ടാണ് പ്രവൃത്തി പുരോഗമിക്കാത്തതെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്. ബില്ലുകള്‍ മാറി കിട്ടുന്നതിന് താമസം ഉള്ളതായി  കരാറുകാര്‍  രേഖാമൂലം പരാതിപെട്ടിട്ടില്ല.
 കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ സാമ്പത്തിക പരാധീനതയാണ് ആലപ്പുഴ ബൈപ്പാസ് പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങാന്‍ കാരണമെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
 പണം മുന്‍കൂറായി ചെലവഴിച്ച് പ്രവൃത്തി നടത്തി നിയമാനുസൃതം ബില്ല് സമര്‍പ്പിച്ച് തുക കൈപ്പറ്റേണ്ടത് കരാറുകാരുടെ ചുമതലയാണ്. പണം മുന്‍കൂറായി ചെലവഴിക്കുവാന്‍ കഴിയാത്ത കരാറുകാര്‍ സര്‍ക്കാര്‍ പണം നല്‍കുന്നില്ല എന്ന തെറ്റായ പ്രചരണം നടത്തി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും,  ബൈപ്പാസുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.