ധര്‍മ്മത്തിന്റെ തേജസ്സ്

Wednesday 14 February 2018 2:30 am IST
എല്ലാവര്‍ക്കും കാതുകളുണ്ട്. എന്നാല്‍ സംഗീതം മനസ്സിലാക്കാനും ആസ്വദിക്കാനുംസമര്‍ത്ഥമായ കാതുകള്‍ ആവശ്യമാണ്. അദ്ധ്യാപകന്‍ വിദഗ്ധസംഗീതജ്ഞനായിരിക്കും. സംഗീതം പഠിക്കാനുള്ള ശ്രദ്ധയില്ലെങ്കില്‍ അവനു സ്വരജ്ഞാനം സിദ്ധിക്കുകയില്ല.

ഭാരതീയ സംസ്‌ക്കാരം ഒരു ആദ്ധ്യാത്മിക സംസ്‌കാരമാണ്. അത് നിങ്ങള്‍ക്ക് സഹജമാണ്. അത് നിങ്ങളുടെ ധമനികളില്‍ ഒഴുകുന്നുണ്ട്. നിങ്ങളുടെ അസ്തിത്വത്തിന്റെ അന്തസ്സത്തയാണത്. അജ്ഞതയുടെ ചുരുളുകളില്‍ ആവരണം ചെയ്ത് അത് നിഗൂഢമായി കഴിയുന്നു. സംസ്‌കൃതിയുടെ സ്പന്ദനം അറിയുന്നതിന് അന്തര്യാമിയായ ഈശ്വരചൈതന്യവുമായി ബന്ധപ്പെടണം.

ധര്‍മ്മത്തിന്റെ തേജസ്സാണ് സംസ്‌കൃതി. അത് വിശുദ്ധിയുടെ ദീപനാളമാണ്. ഈശ്വരപ്രമത്താല്‍ ഉദ്ദീപ്തമായ ആചാരമാണത്. സാന്മാര്‍ഗ്ഗിക തത്ത്വങ്ങളാലും ആത്മീയദര്‍ശനങ്ങളാലും നയിക്കപ്പെടുന്ന ജീവിതമാണത്. സംസ്‌കൃതിയെ ഉള്‍ക്കൊള്ളാന്‍ യോഗ്യമായ ഒരു മനസ്സ് ഒരുവന് ഉണ്ടാവണം. എങ്കില്‍ മാത്രമേ ഈശ്വരനിബദ്ധമായ ഒരു ജീവിതം നയിക്കാന്‍ ഒരുവന് അഭിവാഞ്ഛ ലഭിക്കുകയുള്ളു. സംസ്‌കൃതിയും ധാര്‍മ്മിക ജീവിതവും അതിന്റെ  സാരാംശത്തില്‍ ഒന്നുതന്നെ. ആദ്ധ്യാത്മികസംസ്‌കൃതിയില്‍ പുരോഗമിക്കാന്‍ നിങ്ങള്‍ ഈശ്വരഭക്തിയിലും ധര്‍മ്മാനുഷ്ഠാനത്തിലുമുള്ള അഭിരുചി പുഷ്ടിപ്പെടുത്തണം. നിങ്ങള്‍ സാന്മാര്‍ഗ്ഗികസ്വഭാവങ്ങളെ വികസിപ്പിക്കണം. 

    എല്ലാവര്‍ക്കും കാതുകളുണ്ട്. എന്നാല്‍ സംഗീതം മനസ്സിലാക്കാനും ആസ്വദിക്കാനുംസമര്‍ത്ഥമായ കാതുകള്‍ ആവശ്യമാണ്. അദ്ധ്യാപകന്‍ വിദഗ്ധസംഗീതജ്ഞനായിരിക്കും. സംഗീതം പഠിക്കാനുള്ള ശ്രദ്ധയില്ലെങ്കില്‍ അവനു സ്വരജ്ഞാനം സിദ്ധിക്കുകയില്ല. അതുപോലെ ആദ്ധ്യത്മികസംസംസ്‌കൃതിയില്‍ അഭിനിവേശം സിദ്ധിക്കാന്‍ നിങ്ങള്‍ക്കു സുശിക്ഷിതവും അതലേക്കു സമര്‍പ്പിയവുമായ ഒരു മനസ്സുണ്ടായിരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.