ശിവരാത്രി രക്ഷയായി

Wednesday 14 February 2018 2:30 am IST

കൊച്ചി: അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ കപ്പല്‍ശാലയിലെ പൊട്ടിത്തെറി നടന്നത് രാവിലെ 9.15ന്. ശിവരാത്രി അവധി ആയതിനാല്‍ വളരെ കുറച്ച് തൊഴിലാളികള്‍ മാത്രമാണ് ജോലിക്ക് ഉണ്ടായിരുന്നത്. മറ്റ് ദിവസങ്ങളില്‍ ഇരുന്നൂറിലേറെപ്പേര്‍ സാഗര്‍ഭൂഷണ്‍ കപ്പലിന്റെ ജോലിക്ക് ഉണ്ടാകാറുണ്ട്. അപകടം നടക്കുമ്പോള്‍ ഇവിടെ ഇരുപതില്‍്  താഴെ തൊഴിലാളികള്‍ മാത്രമാണുണ്ടായിരുന്നത്.

രാവിലെ 8.15 നാണ് തൊഴിലാളികള്‍ ജോലിക്ക് കയറിയത്. മാന്‍ ഹോളിലൂടെയാണ് തൊഴിലാളികള്‍ കപ്പലിലെ  ടാങ്കിനകത്ത് പ്രവേശിച്ചത്. അതിന് മുമ്പ് സുരക്ഷാ പരിശോധനയും നടന്നു. ടാങ്കിനുള്ളില്‍ വാതകസിലിണ്ടര്‍ ഉപയോഗിച്ച് പ്ലെയിറ്റ് മുറിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. പുറത്ത് വാതകത്തിന്റെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു തൊഴിലാളി കപ്പല്‍ ശാലയിലെ സേഫ്റ്റി ഓഫീസറെ വിവരം അറിയിച്ചു.  അദ്ദേഹമെത്തും മുന്‍പു തന്നെ ഉഗ്ര ശബ്ദത്തോടെ ടാങ്ക് പൊട്ടി ത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ കപ്പല്‍ ശാലക്കുള്ളിലെ അഗ്നി സേനാ വിഭാഗം എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

കപ്പലിലാകെ പുക നിറഞതിനാല്‍ ഏറെ പണിപ്പെട്ടാണ് തൊഴിലാളികളെ പുറത്തെടുത്തത്. പുകശ്വസിച്ചും തൊഴിലാളികള്‍ക്ക് അസ്വാസ്ഥ്യമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.