2000 കോടിയുടെ തോക്കുകള്‍ വാങ്ങുന്നു

Tuesday 13 February 2018 10:01 pm IST

ന്യൂദല്‍ഹി: സൈന്യത്തെ ആധുനികവല്‍ക്കരിക്കാനും യുദ്ധസജ്ജരാക്കാനും  17,000  ഭാരം കുറഞ്ഞ യന്ത്രത്തോക്കുകളും( ലൈറ്റ് മെഷീന്‍ഗണ്‍) 6500 സ്‌നിപ്പര്‍ റൈഫിളുകളും വാങ്ങാന്‍ പ്രതിരോധ വകുപ്പ് ഒരുങ്ങുന്നു. രണ്ടായിരം കോടി രൂപയുടേതാണ് പദ്ധതി. 

പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അധ്യക്ഷയായ ഉന്നത തല സമിതി ഇക്കാര്യത്തില്‍ അടിയന്തര  തീരുമാനം കൈക്കൊണ്ടത്. സൈന്യത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്.

ഭീകരവിരുദ്ധപോരാട്ടങ്ങള്‍ക്കും അനിവാര്യമാണ് എല്‍എംജി. റഷ്യന്‍ നിര്‍മ്മിത ഡ്രാഗുനോവ് റൈഫിളുകള്‍ക്കു പകരമാണ് സ്‌നിപ്പറുകള്‍ വാങ്ങുക. പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള തീരുമാനം എടുക്കുന്ന സമിതി കഴിഞ്ഞ യോഗത്തില്‍ 72,000 റൈഫിളുകളും 93,895  കാര്‍ബൈനുകളും വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിന് 14,000 കോടി രൂപയോളം വരും. രണ്ടിടപാടുകളും കൂടി 15,935 കോടിയുടേതാണ് ഇടപാടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.