ബൊഫോഴ്‌സ്: ജഡ്ജി പിന്മാറി

Wednesday 14 February 2018 2:30 am IST

ന്യൂദല്‍ഹി: ബൊഫോഴ്‌സ് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ പിന്മാറി. 64 കോടിയുടെ കോഴയുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചില്‍ നിന്നാണ് ഖാന്‍വില്‍ക്കര്‍ പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. 

കേസ് കേള്‍ക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കുമെന്നും മാര്‍ച്ച് 28ന് വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. 2005 മെയ്31ന് സിബിഐ കുറ്റപത്രം റദ്ദാക്കിയ ദല്‍ഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ബിജെപി നേതാവ് അജയ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയും സിബിഐയുടെ അപ്പീലുമാണ്‌സുപ്രീം കോടതിക്കു മുന്‍പിലുള്ളത്. അഗര്‍വാൡന്റെ ഹര്‍ജി ഇന്നലെ പരിഗണിക്കേണ്ടതായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.