കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നാളെ മുതല്‍ ഏപ്രില്‍ 15 വരെ നിരോധിച്ചു. കാട്ടുതീ ഭീഷണിയുള്ളതിനാലാണ് നടപടി.
കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും, കര്‍ണ്ണാടക, തമിഴ്നാട് വനഭാഗങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്കു തീറ്റയും വെള്ളവും തേടി വരുന്ന സാഹചര്യവും കണക്കിലെടുത്താണ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: