മുഖ്യമന്ത്രിമാരില്‍ നായിഡു സമ്പന്നന്‍

Wednesday 14 February 2018 2:30 am IST

ന്യൂദല്‍ഹി: ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ ആന്ധ്രയിലെ ചന്ദ്രബാബു നായിഡു.177 കോടി രൂപയാണ് നായിഡുവിന്റെ സ്വത്ത്. രണ്ടാം സ്ഥാനം അരുണാചലിലെ പേമാ ഖണ്ഡുവിനാണ്, 129 കോടിയുടെ സ്വത്ത്.  48 കോടിയുടെ സ്വത്തുള്ള പഞ്ചാബ് മുഖ്യമന്ത്രി  അമരീന്ദര്‍ സിങ്ങാണ് മൂന്നാമന്‍. ഇവര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍. 

തനിക്ക്  വെറും 30 ലക്ഷത്തിന്റെ സ്വത്തേയുള്ളുവെന്നാണ് മമതാ ബാനര്‍ജി പറയുന്നത്.  ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് 26 ലക്ഷത്തിന്റെ സ്വത്തുണ്ടെന്നാണ് എഴുതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിമാരുടെ ശരാശരി സ്വത്ത് 16 കോടി. 31 മുഖ്യമന്ത്രിമാരില്‍ 25 പേര്‍ കോടിപതികളാണ്. 

മുഖ്യമന്ത്രിമാരുള്‍പ്പെട്ട കേസുകളുടെ എണ്ണവും സത്യവാങ്ങ്മൂലത്തിലുണ്ട്. 22 കേസുകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരിലുണ്ട്. 19 എണ്ണവും രാഷ്ട്രീയപരം.  രണ്ടാമത് പിണറായി വിജയനാണ്.11 ക്രിമിനല്‍ കേസുകള്‍. മൂന്നാമത് ദല്‍ഹിയിലെ അരവിന്ദ് കേജ്‌രിവാള്‍, പത്തെണ്ണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.